ഹിജാബ് നിരോധനത്തിനെതിരേ അമേരിക്കയിലും പ്രതിഷേധം

Update: 2022-02-20 05:24 GMT

ന്യൂയോര്‍ക്ക്: ഹിജാബ് നിരോധനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രതിഷേധവുമായി ന്യൂയോര്‍ക്കിലെ വനിതകളും. ഹിജാബിന് ഐക്യദാര്‍ഢ്യവുമായാണ് വനിതകള്‍ തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഹിജാബ് നിരോധനത്തിനെതിരായ പ്ലക്കാര്‍ഡുകളുമായി വനിതകള്‍ പ്രതിഷേധിച്ചു.

'ഹിജാബ് ഒരു തുണ്ടം തുണി മാത്രമല്ല, അത് ഞങ്ങളുടെ അഭിമാനമാണ്', 'ഇന്ത്യയിലെ ഇസ് ലാമോ ഫോബിയ അവസാനിപ്പിക്കുക', ഹിജാബ് ഞങ്ങളുടെ ഭരണഘടനാപരമായ അവകാശം', ഹിജാബ് എന്റെ വിശ്വാസം', ഹിജാബ് എന്റെ തിരഞ്ഞെടുപ്പ്, ഹിജാബ് എന്റെ ഐഡന്റിറ്റി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വനിതകള്‍ പ്രതിഷേധിച്ചത്.

ഹിജാബ് നിരോധനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടേയാണ് അമേരിക്കയിലെ പ്രതിഷേധം. കഴിഞ്ഞ ദിവസം കുവൈത്തിലും വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുവൈത്തിലെ എംപിമാരും ഹിജാബ് നിരോധനത്തിനെതിരേ സംയുക്ത പ്രസ്താവന നടത്തി. ഹിജാബ് നിരോധിച്ച വിഷയത്തില്‍ യുഎന്‍ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഹിജാബ് നിരോധനത്തിനെതിരേ ബഹ്‌റൈനും രംഗത്തെത്തി. സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പടെ നിരവധി പേരാണ് ഹിജാബ് നിരോധനത്തിനെതിരേ രംഗത്തെത്തിയിട്ടുള്ളത്.

Tags: