പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സായുധര്‍ ഇരച്ചുകയറി; പാറാവുകാരനെ വധിച്ചു

തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഗദ്വാറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലാണ് ആക്രമണമുണ്ടായത്. ഹോട്ടലില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-05-11 15:53 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഇരച്ചുകയറിയ സായുധ സംഘം ആക്രമണം നടത്തി. ഹോട്ടലിന്റെ കവാടത്തിലെ പാറാവുകാരെ സായുധസംഘം വധിച്ചു. തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഗദ്വാറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലാണ് ആക്രമണമുണ്ടായത്. ഹോട്ടലില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഹോട്ടലില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു.

ആയുധ ധാരികളായ മൂന്നോ നാലോ പേര്‍ ഹോട്ടലിനകത്തേക്ക് ഇരച്ചു കയറിയെന്നാണ് റിപോര്‍ട്ട്. ഹോട്ടലില്‍ വിദേശികളില്ലെന്നാണ് റിപോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിട്ടുണ്ട്.

ഇതോടെ ഒന്നാം നിലയില്‍ നിലയുറപ്പിച്ച സായുധര്‍ ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. സായുധസംഘത്തെ നേരിടാനുള്ള നടപടികള്‍ തുടങ്ങിയതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സംഘം ഹോട്ടലിനുള്ളില്‍ വെടിവെപ്പ് നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗദ്വാറിലെ ഏക ആഢംബര ഹോട്ടലാണ് പേള്‍ കോണ്ടിനന്റല്‍.

Tags:    

Similar News