സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധം

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്

Update: 2022-06-28 06:21 GMT
തിരുവനന്തപുരം:കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു.പൊതുസ്ഥലങ്ങളിലും,വാഹനങ്ങളിനും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്ക് എഡിജിപി വിജയ് സാഖറെ നിര്‍ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്.പൊതുസ്ഥലങ്ങള്‍, യാത്രാവേള, യോഗങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി കടുപ്പിക്കാന്‍ എഡിജിപി തീരുമാനിച്ചത്.

രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്.ഇന്നലെ മാത്രം രാജ്യത്ത് 11,793 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 3206 കേസുകളാണ് കേരളത്തില്‍ മാത്രം റിപോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍.എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍. ഈ രണ്ടു സ്ഥലങ്ങളില്‍ പ്രതിദിനം ശരാശരി ആയിരം പേര്‍ക്കാണ് രോഗം പിടിപെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയത്.

Tags:    

Similar News