ലോകായുക്ത ഭേദഗതി: ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല;സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

ഓര്‍ഡിനന്‍സ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം

Update: 2022-02-10 05:52 GMT

കൊച്ചി: ലോകായുക്ത നിയമ ഭേഗഗതി ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല.ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ശശികുമാറാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

ഓര്‍ഡിനന്‍സ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്.രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Tags:    

Similar News