വാളയാറില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

കടത്താന്‍ ശ്രമിച്ചത് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റോണേറ്ററുകളും

Update: 2020-11-15 05:31 GMT

പാലക്കാട്: വാളയാറില്‍ അനധികൃതമായി മിനിലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക ശേഖരം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റൊണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോവുകയായിരുന്ന മിനിലോറിയിലാണ് സ്‌ഫോടക വസ്തു ശേഖരം കടത്താന്‍ ശ്രമിച്ചത്. 35 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. തക്കാളിപ്പെട്ടികള്‍ക്കിടയില്‍ വച്ച് കടത്താനായിരുന്നു ശ്രമം. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെയാണ് വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് അന്വേഷണം തുടങ്ങി.

Large boxes explosives seized in Valayar

Tags:    

Similar News