ഭൂമിയിടപാട്, വാഹനം, മദ്യം: നാളെ മുതല്‍ ചെലവേറും

ഭൂമിയുടെ ന്യായവില പത്തുശതമാനമാണ് ഉയരുന്നത്. ഭൂമിയുടെ ന്യായ വില വര്‍ധിക്കുന്നതോടെ രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാബ് ഡ്യൂട്ടി എ്ന്നീ ഇനത്തില്‍ 1100 ചെലവ് വരും.

Update: 2019-03-31 08:28 GMT

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ സംസ്ഥാനത്ത് ഭൂമിയുടെ ന്യായവിലയും വാഹന നികുതിയും മദ്യത്തിന്റെ വിലയും കുത്തനെ വര്‍ധിക്കും. ഭൂമിയുടെ ന്യായവില പത്തുശതമാനമാണ് ഉയരുന്നത്. ഭൂമിയുടെ ന്യായ വില വര്‍ധിക്കുന്നതോടെ രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാബ് ഡ്യൂട്ടി എ്ന്നീ ഇനത്തില്‍ 1100 ചെലവ് വരും.നേരത്തേ ഇത്് 1000 രൂപയായിരുന്നു.

വീടുകളുടെ ആഢംഭര നികുതി:


1999 ഏപ്രില്‍ ഒന്നിനു ശേഷം നിര്‍മിച്ച 3000 ചതുരശ്ര അടിക്കു മുകളില്‍ വരുന്ന കെട്ടിടങ്ങള്‍ക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് വര്‍ധന. 3000 മുതല്‍ 5000 ചതുരശ്ര അടിവരെ - 4000 രൂപ, 5001 മുതല്‍ 7500 വരെ -6000 രൂപ, 7501 മുതല്‍ 10000 വരെ 8000 രൂപ. 10000 ചതുരശ്ര അടിക്കുമേല്‍ 10000 എന്നിങ്ങനെയാണ് പുതിയ നിരക്ക്- മുമ്പ് ഇത് 4000 രൂപയായിരുന്നു.

ബൈക്ക്, കാറ്‌,സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍


പുതുതായി വാങ്ങുന്ന ബൈക്ക്, കാറ്‌,സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂടും. ഒരു ലക്ഷം രൂപ വരെ വരുന്ന ഇരു ചക്രവാഹനത്തിന് നിലവിലെ  എട്ടു ശതമാനത്തില്‍നിന്നു നികുതി ഒമ്പത് ശതമാനമാവും. രണ്ടു ലക്ഷം രൂപ വരെയുള്ളവയ്ക്ക് പത്തില്‍നിന്നു പതിനൊന്ന് ശതമാനമായും അതിനു മുകളില്‍ 20ല്‍നിന്ന് 21 ശതമാനമായും നികുതി ഉയരും.

കാറ്‌


 അഞ്ചു ലക്ഷം രൂപ വരെയുള്ള കാറിനുള്ള ആറു ശതമാനം നികുതിയും പത്തുലക്ഷം രൂപ വരെയുള്ള കാറുകളുടെ പത്തുശതമാനം നികുതിയും ഒരു ശതമാനം വര്‍ധിക്കും.

* ബിയര്‍ വൈന്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം മധ്യത്തിന്റെയും ആദ്യ വില്‍പ്പനയില്‍ നികുതി രണ്ടു ശതമാനം കൂടും. ഇതോടെ മുന്തിയ ഇനം മദ്യത്തിന്റെ വിലയില്‍ പത്തു മുതല്‍ 13 വരെ രൂപയുടെ വില വ്യത്യാസമുണ്ടാവും.

Tags:    

Similar News