ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടി; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ഭരണ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.ലക്ഷ ദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാരും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

Update: 2021-05-28 09:56 GMT

കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരായ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.ഭരണ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.ലക്ഷ ദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാരും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.വിശദീകരണം നല്‍കുന്നതുവരെ അഡ്മിനിസട്രേറ്ററുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.ഈ ഘട്ടത്തില്‍ അതിനു കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലും ലക്ഷദ്വീപിലുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികളെ ന്യായീകരിച്ച് ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലിക്കെതിരെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയിരുന്നു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനു മുന്നില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്.

Tags:    

Similar News