കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസം ഗവര്‍ണര്‍ക്ക് മിസോറാമിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം രാജശേഖരന് രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസം ഗവര്‍ണര്‍ക്ക് മിസോറാമിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണം എന്ന് ആര്‍എസ്എസ്-ബിജെപി കേന്ദ്രനേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവ്.