കെഎസ്ആര്‍ടിസി ജീവനക്കാര്‍ 16 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നു
പണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി എംഡിക്ക് നോട്ടീസ് നല്‍കിയതായി സംയുക്ത സമരസമിതി എറണാകുളം ജില്ലാ ചെയര്‍മാന്‍ പെരുമ്പളം ഷാജി തേജസ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: ജീവനക്കാരുമായി സര്‍ക്കാര്‍ ധാരണയിലെത്തിയ കരാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 16 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. പണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി എംഡിക്ക് നോട്ടീസ് നല്‍കിയതായി സംയുക്ത സമരസമിതി എറണാകുളം ജില്ലാ ചെയര്‍മാന്‍ പെരുമ്പളം ഷാജി തേജസ് ന്യൂസിനോട് പറഞ്ഞു.
പണിമുടക്കിനു മുന്നോടിയായി ഇന്നു മുതല്‍ അധിക ഡ്യൂട്ടി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്‌കരണം എന്നിവ സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസം മുമ്പ് സംയുക്ത തൊഴിലാളി യൂനിയനും മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ ടി പി രാമകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഡിഎ കുടിശ്ശികയില്‍ ആറു ശതമാനം നല്‍കാമെന്നും ശമ്പള പരിഷ്‌കരണ നടപടി ഉടന്‍ ആംഭിക്കാമെന്നും ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നാളിതുവരെ ഇതു സംബന്ധിച്ച് നല്‍കിയ യാതൊരു ഉറപ്പും പാലിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്നും ഷാജി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ഒരു കെഎസ്ആര്‍ടിസി ബസ്സ്് പോലും ഓടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.