കൂടത്തായി കൊലക്കേസ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ജോളിയെ കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വന്‍ സുരക്ഷ ഒരുക്കണമെന്നും ജയില്‍ അധികൃതര്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് ജോളിയെ കോടതി വളപ്പിലെത്തിച്ചത്.

Update: 2019-10-10 06:46 GMT
കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രധാന പ്രതികളായ ജോളി ജോസഫ്, കാക്കാവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് ആറ് ദിവസത്തേക്ക്് താമരശ്ശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കേസ് ഈ മാസം 16നു പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കും. കൊലപാതകത്തിന് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന്

ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. താമരശ്ശേരി കോടതിയിലെത്തിച്ച പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്്. ജനക്കൂട്ടത്തെ മാറ്റിയാണ് പോലിസ് ജോളിയെ കോടതിയിലെത്തിച്ചത്. ജോളിയെ കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വന്‍ സുരക്ഷ ഒരുക്കണമെന്നും ജയില്‍ അധികൃതര്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് ജോളിയെ കോടതി വളപ്പിലെത്തിച്ചത്. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്.

Tags:    

Similar News