കൊച്ചിയിലെ മഴയ്ക്ക് കാരണം 'ചക്രവാതചുഴി'; വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

Update: 2022-08-30 10:00 GMT

കൊച്ചി: കൊച്ചിയിലെ മഴയ്ക്ക് കാരണം ' ചക്രവാതചുഴിയെന്ന്കുസാറ്റ്കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. ലഘുമേഖവിസ്‌ഫോടനത്തിന്റെ ഗണത്തില്‍ ഇതിനെ പെടുത്താം, ഒന്നരമണിക്കൂറിനുള്ളില്‍ എട്ടുസെന്റീമീറ്ററിനടുത്ത് മഴ പെയ്‌തെന്നാണ് മഴമാപിനികള്‍ സൂചിപ്പിക്കുന്നത്, ഇത്തരം മഴപ്രവചിക്കുന്നതിന് പരിമിതികളുണ്ട്, അടുത്തു മൂന്നുദിവസത്തേക്കുകൂടി മഴയ്ക്ക് സാധ്യതയുണ്ട്, എന്നാല്‍ മഴയുടെതോത് ഇപ്പോള്‍ പ്രവചിക്കാനാകില്ല എന്നും ഡോ. അഭിലാഷ് പറഞ്ഞു.

രാവിലെ പെയ്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിലാക്കി. കലൂര്‍, കടവന്ത്, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു. ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തില്‍ വെള്ളത്തിലാകുകയായിരുന്നു.

ഹൈക്കോടതി പരിസരം, ബാനര്‍ജി റോഡ്, നോര്‍ത്ത്, എം ജി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങള്‍ കുടുങ്ങി. യാത്രക്കാര്‍ കടുത്ത ഗതാഗതക്കുരുക്കില്‍ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

എറണാകുളം കളമശ്ശേരിയില്‍ രാവിലെ 8.15 നും 8.30 നും ഇടയിലുള്ള 15 മിനിറ്റില്‍ പെയ്തത് 30 ാാ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറയുന്നു. എറണാകുളത്തിനു മുകളില്‍ രൂപപ്പെട്ട circulation(കറക്കം) ആണ് മഴക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ റോഡുകള്‍ അടക്കം വെള്ളത്തിലായി. അപ്പര്‍ കുട്ടനാട് മേഖലയില്‍ മഴക്കെടുതി രൂക്ഷമാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ ഏഴ് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന അതിശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനവും തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ സിറ്റിംഗ് വൈകിയാണ് ആരംഭിച്ചത്. വീടുകളിലും കടകളിലും വെള്ളം കയറി നാശന്ഷ്ടവും ഉണ്ടായി.

ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് കൊച്ചിയില്‍ തീവ്രമായ മഴ തുടങ്ങിയത്. മഴ തോരാതിരുന്നതോടെ നഗരം വെള്ളക്കെട്ടിലാകുകയായിരുന്നു. എംജി റോഡ്, കലൂര്‍, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരം മടക്കമുള്ള പ്രധാന റോഡുകളും ഇടറോഡും വെള്ളത്തില്‍ മുങ്ങി.

2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളും ചുരുങ്ങിയ നേരംകൊണ്ട് വെള്ളക്കെട്ടായി. തമ്മനം, പാലാരിവട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. പ്രധാന റോഡിലെല്ലാം വെള്ളക്കെട്ടായതോടെ നഗരത്തിലെ ഗാതവും സ്തംഭിച്ചു. കലൂര്‍ എജി റോഡിലും വൈറ്റില ഇടപ്പള്ളി റോഡിലും യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.

ശക്തമായ മഴയോടൊപ്പം കാറ്റുംവീശിയത്‌ടോ കലൂരിലെ പെട്രോള്‍ പന്പിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. മേല്‍ക്കൂര പിന്‍ഭാഗത്തേക്ക് വീണതിനാല്‍ വന്‍ദുരന്തമാണ് നീങ്ങിയത്.ഹൈക്കോടതിയിലെത്താന്‍ ജഡ്ജിമാര്‍ക്കും കഴിയാതായതോടെ സിറ്റിംഗ് ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. കലൂര്‍ എന്‍ഐഎ കോടതി കോംപ്ലക്‌സിനകത്തും വെള്ളം കയറി. പുലര്‍ച്ചെമുതല്‍ മഴ തുടങ്ങിയിരുന്നെങ്കിലും 7 മണിയോടെയാണ് ശക്തിപ്രാപിച്ചത്.

Tags: