സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് തടയിട്ട് ഹൈക്കോടതി; ഹര്‍ത്താല്‍ നടത്തുന്നവര്‍ 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണം

.ഇതിന് വിരുദ്ധമായി പ്രഖ്യാപിച്ചാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ നിയമപരമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Update: 2019-01-07 09:40 GMT

കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഇനി മുതല്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും ഹൈക്കോടി ഉത്തരവിട്ടു.ഇതിന് വിരുദ്ധമായി പ്രഖ്യാപിച്ചാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ നിയമപരമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന നഷ്ടത്തിന് അത് പ്രഖ്യാപിക്കുന്നവര്‍ക്കായിരിക്കും ഉത്തരവാദിത്വം.ഹര്‍ത്താലുകള്‍ക്കെതിരെ കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സും മലയാള വേദിയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും കോടതി വ്യക്തമാക്കി.നിയമം വരുന്നതുവരെയുള്ള നിര്‍ദേശമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.ഇന്ന് അര്‍ധനരാത്രി മുതല്‍ ആരംഭിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്് ജനജീവിതത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ നല്‍കണം.നിര്‍ബന്ധിച്ച് ആരെയും ഹര്‍്ത്താലിന്റെ ഭാഗമാക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.ഏഴു ദിവസത്തെ നോട്ടീസ് നല്‍കുന്നതുവഴി സര്‍ക്കാരിനും ജനങ്ങള്‍ക്കും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സൗകര്യം ലഭിക്കും. ഇതു കൂടി കണക്കിലെടുത്താണ് കോടതി ഇത്തരത്തിലൊരു നിര്‍ദേശം വെച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കപെടുന്നത്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന നിര്‍ദേശം പൊതുജനത്തിന് ഏറെ ആശ്വാസം പകരുന്നതാണെന്ന് ഹര്‍ത്താലിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹരജിക്കാരില്‍ ഒരാളായ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം പറഞ്ഞു.മിന്നല്‍ ഹര്‍ത്താലില്‍ ജനം വല്ലാതെ വലയുന്ന അവസ്ഥയാണ് ഉ്ണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് ഒരറുതി വരുത്തുന്ന ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ജോര്‍ജ് വട്ടുകുളം പറഞ്ഞു.

Tags:    

Similar News