മകനെ കൊന്നത് സിപിഎം തന്നെ; അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ പിതാവ്

കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അരങ്ങേറിയത്.പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല.കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Update: 2019-02-21 07:07 GMT

കാസര്‍കോഡ്: പെരിയയില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. പ്രാദേശിക നേതാക്കളായ ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ക്ക് കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായും കൃഷ്ണന്‍ വെളിപ്പെടുത്തി.

കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അരങ്ങേറിയത്.പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല.കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഇപ്പോള്‍ അറസ്റ്റിലായ പീതാംബരന്‍ ഏച്ചിലടുക്കം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്തെ പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണന്‍ അറിയാതെ വേറെ ബ്രാഞ്ചില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ ഒന്നും ചെയ്യില്ലന്നും കൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി പറഞ്ഞിട്ടാണ് പീതാംബരന്‍ കൃത്യം നടത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Tags: