പൗരത്വ ദേദഗതി നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭമെന്ന് വിദ്യാര്‍ഥികള്‍
നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചിന് പിന്തുണമായി എത്തിയിരുന്നു.
ന്യൂഡല്‍ഹി: പൗരത്വ ദേദഗതിക്കെതിരേ ജാമിഅ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സര്‍വലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും. ഇന്നലെ വിദ്യാര്‍ഥികള്‍ ജന്തര്‍മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ മാര്‍ച്ചിന് പിന്തുണമായി എത്തിയിരുന്നു. പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ജാമിഅ വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ മണ്ഡി ഹൗസ് പരിസരത്ത് പോലിസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പോലിസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് നൂറുകണിക്കിന് പ്രതിഷേധക്കാരാണ് മണ്ഡി ഹൗസില്‍ ഒത്തുകൂടിയത്. മാര്‍ച്ചിന് പിന്തുണച്ച് ജെഎന്‍യു,ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍,ഭീം ആര്‍മി,സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകര്‍ എത്തിരുന്നു.