ഫലസ്തീന്‍ തടവുകാരില്‍ ഇസ്രായേല്‍ മരുന്നു പരീക്ഷണം; തെളിവുകള്‍ പുറത്ത്

തടവിലുള്ള ഫലസ്തീനികളില്‍ പരീക്ഷണം നടത്താന്‍ നിരവധി മരുന്നു കമ്പനികള്‍ക്കാണ് ഇസ്രായേല്‍ അനുമതി നല്‍കിയതെന്നു ഇസ്രായേല്‍ പ്രഫസറാണ് വ്യക്തമാക്കിയത്‌

Update: 2019-03-02 15:01 GMT

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈന്യം പിടികൂടുന്ന ഫലസ്തീന്‍ തടവുകാരില്‍ മരുന്നു പരീക്ഷണം നടത്തുന്നതായി ഇസ്രായേല്‍ പ്രഫസര്‍ നദേരാ ശാലോബ് കെവോര്‍കിയന്‍. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ പരിപാടിയിലാണ് നദേര മരുന്നു പരീക്ഷണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഗവേഷണ സമയത്തു നടത്തിയ പഠനങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തനിക്കു ലഭിച്ചതെന്നും ഇതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും പ്രഫസര്‍ വ്യക്തമാക്കി. തടവിലുള്ള ഫലസ്തീനികളില്‍ പരീക്ഷണം നടത്താന്‍ നിരവധി മരുന്നു കമ്പനികള്‍ക്കാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്. ഫലസ്തീനികളെ വലിയൊരു പരീക്ഷണ ശാലയായാണ് ഇസ്രായേല്‍ കരുതുന്നത്. മരുന്നു പരീക്ഷണത്തിനു പുറമെ ആയുധ പരീക്ഷണത്തിനും ഫലസ്തീനികളെ ഉപയോഗിക്കുന്നു. ഫലസ്തീന്‍ കുഞ്ഞുങ്ങളില്‍ പരീക്ഷിച്ചാണ് നിരവധി ആയുധങ്ങളുടെ പ്രഹരശേഷി ഇസ്രായേല്‍ കണക്കാക്കുന്നത്- പ്രഫസര്‍ പറഞ്ഞു. ഇസ്രായേല്‍ തടവില്‍ കൊല്ലപ്പെട്ട ഫാരിസ് മരുന്നു പരീക്ഷണത്തിന്റെ ഇരയാണെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. തടവിലിരിക്കെ നിരവധി രോഗങ്ങള്‍ ബാധിച്ചു മരിച്ച ഫാരിസിന്റെ മൃതദേഹം കുടുംബത്തിനു കൈമാറാന്‍ ഇസ്രായേല്‍ വിസമ്മതിച്ചിരുന്നു. മരുന്നു പരീക്ഷണ വിവരങ്ങള്‍ പുറത്തു വരുമെന്നതിനാലാണു മൃതദേഹം കൈമാറാതിരുന്നതെന്നാണു കരുതുന്നത്.

Tags:    

Similar News