ഇറാഖ്: പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; 13 പേര്‍ കൊല്ലപ്പെട്ടു; അനിശ്ചിതകാല കര്‍ഫ്യൂ

തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേ തലസ്ഥാനമായ ബഗ്ദാദില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദിലും ദക്ഷിണ നഗരങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Update: 2019-10-03 10:07 GMT

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേ തലസ്ഥാനമായ ബഗ്ദാദില്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദിലും ദക്ഷിണ നഗരങ്ങളിലും അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രക്ഷോഭകര്‍ക്കു നേരെ വിവിധയിടങ്ങളില്‍ പോലിസ് നടത്തിയ വെടിവയ്പുകളില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തൊഴിലില്ലായ്മയ്‌ക്കെതിരേ കര്‍ഫ്യൂ ലംഘിച്ച് തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ച് കൂടിയ നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ കലാപ വിരുദ്ധസേന ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഒരു വര്‍ഷം മുമ്പ് അധികാരത്തിലേറിയ ആദില്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ജനരോഷം ഉയരുകയാണ്.

ബഗ്ദാദിനു പുറമെ തെക്കന്‍ നഗരമായ നാസിറയിലും പ്രതിഷേധം അക്രമാസക്തമായി. ഇവിടെ പോലിസ് വെടിവയ്പില്‍ മൂന്ന് പ്രതിഷേധകരും ഒരു പോലിസുകാരനും കൊല്ലപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ കര്‍ഫ്യൂവിനൊപ്പം രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.


Tags:    

Similar News