ഹിന്ദുത്വ ആക്രമണം തടഞ്ഞില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും: മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുത്വ തീവ്രവാദികളേയും അവരുമായി ബന്ധപ്പെട്ട പാര്‍ട്ടികളേയും ഇന്ത്യ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും ഖാംനെയി പറഞ്ഞു.

Update: 2020-03-05 14:09 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ തീവ്രവാദികളെ നിലക്ക് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ മുസ് ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുത്വ തീവ്രവാദികളേയും അവരുമായി ബന്ധപ്പെട്ട പാര്‍ട്ടികളേയും ഇന്ത്യ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും ഖാംനെയി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വംശഹത്യക്കെതിരേ ഇറാന്‍ വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷമാണ് ശക്തമായ പ്രതിഷേധവുമായി ഇറാന്‍ പരമോന്നത് നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി കലാപത്തില്‍ ഇന്ത്യാ സര്‍ക്കാരിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി കലാപത്തിന് പോലിസ് സഹായിച്ചെന്ന ബിബിസി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എംപിമാര്‍ വിമര്‍ശനമുന്നയിച്ചത്. ഡല്‍ഹിയിലെ മുസ് ലിം വിരുദ്ധ ആക്രമണത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

Tags:    

Similar News