കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നു; ഇന്ന് രാജ്ഭവന്‍ ഉപരോധം

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ വന്‍ റാലിയാണ് കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്നത്.

Update: 2021-06-26 06:47 GMT

ന്യൂഡല്‍ഹി: ഇടവേളക്കു ശേഷം കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നു. രാജ്യവ്യാപകമായി ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. ഡല്‍ഹി യുപി അതിര്‍ത്തികളില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും.


പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ വന്‍ റാലിയാണ് കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്നത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തും. പാക് ചാര സംഘടനയായ ഐഎസ്‌ഐ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.




Tags: