ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ ആളാണെന്ന് അധികൃതര്‍ പറഞ്ഞു.
കൊറോണ ബാധ സ്ഥിരീകരിച്ചവരെ ഡല്‍ഹിയിലേക്ക് മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ ചികില്‍സ നല്‍കാന്‍ ഇവിടെ സംവിധാനമുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അവിടെ കൊറോണ ബാധിതര്‍ക്ക് പ്രത്യേക ചികില്‍സയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടി ആശുപത്രിയില്‍ ആരോഗ്യം വീണ്ടെടുത്തുവരികയാണെ്. ഇവരുടെ രണ്ടാമത്തെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനയ്ക്കായി പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി. ഈ വിമാനത്തില്‍ മലയാളികളടക്കം 323 ഇന്ത്യാക്കാരാണുള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്. ഇന്നലെ 42 മലയാളികള്‍ ഉള്‍പ്പെടെ 324 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്കെത്തിക്കും. അതിനിടെ, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി.
