സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യ

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

Update: 2019-06-13 12:56 GMT
ന്യൂഡല്‍ഹി: സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യ. 2030ല്‍ സ്വന്തമായി ഒരു ബഹിരാകാശനിലയം സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ പ്രഥമ പരിഗണന ചന്ദ്രയാന്‍2നാണെന്നും ശിവന്‍ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതി പൂര്‍ത്തിയായതിന് ശേഷം സ്വന്തം ബഹിരാകാശ നിലയത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനും പദ്ധതിയുണ്ട്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കും. ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും.


Tags:    

Similar News