ജിഎസ്ടി: രജിസ്‌ട്രേഷന്‍ പരിധി 20ലക്ഷത്തില്‍ നിന്നും 40ലക്ഷമാക്കി

Update: 2019-01-10 11:16 GMT

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആശ്വസകരമാവും. ഇനിമുതല്‍ 40 ലക്ഷവും അതിന് മുകളിലും വിറ്റുവരവുള്ള വ്യാപാരികളും വ്യവസായികളും മാത്രം ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. നേരത്തെ ഇതിന്റെ പരിധി 20 ലക്ഷമായിരുന്നു. ഇതോടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ ബന്ധപ്പെട്ട് ഇടത്തരം വ്യാപാരികള്‍ അനുഭവിച്ച പ്രതിസന്ധികള്‍ക്ക് വലിയ പരിഹാരമാകും. കൂടാതെ സുപ്രധാനമായ മറ്റൊരു തീരുമാനമാണ് ഒന്നരക്കോടി വിറ്റുവരവുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നികുതി റിട്ടേണ്‍ അടച്ചാല്‍ മതിയെന്നത്. എന്നാല്‍ മൂന്നുമാസം കൂടുമ്പോള്‍ നികുതി അടയ്‌ക്കേണ്ടതുണ്ടെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കൂടാതെ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റുകള്‍ക്കും റെഡിഡന്‍സികള്‍ക്കും ജിഎസ്ടി നിരക്ക് 12ല്‍ നിന്ന് അഞ്ചാക്കി. റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കുന്ന തീരുമാനമാണിത്. ഫ്‌ലാറ്റുകള്‍ക്ക് വില കുറയാന്‍ കൗണ്‍സില്‍ നടപടി ഇടയാക്കും.




Tags:    

Similar News