തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം

കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലാണ് ഇന്നു രാവിലെ പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ചെങ്കല്‍ ചൂള, ചാക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്.

Update: 2019-05-21 04:46 GMT

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം. കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലാണ് ഇന്നു രാവിലെ പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ചെങ്കല്‍ ചൂള, ചാക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്.

സമീപത്തെ കടകളിലേക്ക് തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേന. നാട്ടുകാരുടെ സഹായത്തോടെയാണ് തീപടരുന്നത് തടയാനുള്ള ശ്രമം പുരോഗമിക്കുന്നത്. മുന്‍ ഭാഗത്തുള്ള തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പിന്‍ ഭാഗത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തീ അണയ്ക്കുന്നതിനിടെ ഒരു ഫയര്‍മാന് പരിക്കേറ്റു. ചെങ്കല്‍ച്ചൂള യൂനിറ്റിലെ ഫയര്‍മാന്‍ സന്തോഷിനാണ് പരിക്കേറ്റത്. 

Tags: