യുവ നടന്മാരില്‍ ലഹരിമരുന്നുപയോഗം വ്യാപകമെന്ന്; ആരോപണവുമായി സിനിമാ നിര്‍മാതാക്കള്‍

പല യുവ നടന്മാരും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ട്.ഇത്തരക്കാരുടെ കാരവനില്‍ അടക്കം പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന സാധാരണക്കാരായ മറ്റുള്ളവരെ പോലിസ് പിടികൂടുമ്പോള്‍ സിനിമാ നടന്മാര്‍ എന്ന പേരില്‍ ഇത്തരക്കാര്‍ രക്ഷപെടേണ്ട കാര്യമില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും ഇവര്‍ വ്യക്തമാക്കി. എല്ലാ സിനിമാ സെറ്റുകളിലും പരിശോധന നടത്തണം. ചെറുപ്പക്കാരായ നടന്മാര്‍ക്ക് അച്ചടക്കമില്ലാതെ പോകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള ലഹരിമരുന്നുപയോഗമാണ്. കഞ്ചാവല്ല എല്‍എസ്ഡി പോലുള്ള മയക്കുമരുന്നാണ് പലരും ഉപയോഗിക്കുന്നതെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്നും ഇവര്‍ പറഞ്ഞു

Update: 2019-11-28 11:20 GMT

കൊച്ചി: മലയാള സിനിമയിലെ യുവതലമുറയില്‍പെട്ട ചെറുപ്പക്കാരായ ചില നടന്മാര്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്നും സിനിമ ലൊക്കോഷനുകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്നും ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം രഞ്ജിത്, ആന്റോ ജോസഫ്,സിയാദ് കോക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പല യുവ നടന്മാരും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ട്.ഇത്തരക്കാരുടെ കാരവനില്‍ അടക്കം പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന സാധാരണക്കാരായ മറ്റുള്ളവരെ പോലിസ് പിടികൂടുമ്പോള്‍ സിനിമാ നടന്മാര്‍ എന്ന പേരില്‍ ഇത്തരക്കാര്‍ രക്ഷപെടേണ്ട കാര്യമില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും ഇവര്‍ വ്യക്തമാക്കി.

എല്ലാ സിനിമാ സെറ്റുകളിലും പരിശോധന നടത്തണം. ചെറുപ്പക്കാരായ നടന്മാര്‍ക്ക് അച്ചടക്കമില്ലാതെ പോകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള ലഹരിമരുന്നുപയോഗമാണ്. കഞ്ചാവല്ല എല്‍എസ്ഡി പോലുള്ള മയക്കുമരുന്നാണ് പലരും ഉപയോഗിക്കുന്നതെന്നാണ് തങ്ങള്‍ സംശയിക്കുന്നത്. കഞ്ചാവ് ആണെങ്കില്‍ മണം വരും. എല്‍എസ്ഡി പോലുള്ള മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് ആര്‍ക്കും മനസിലാകില്ലെന്നും ഇവര്‍ പറഞ്ഞു.യുവ നടന്മാരുടെ മയക്കു മരുന്നുപയോഗം മൂലം പല പ്രശ്‌നങ്ങളാണ് നിര്‍മാതാക്കള്‍ നേരിടുന്നത്. പലരും കൃത്യമായി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോലും എത്താത്ത സാഹചര്യമുണ്ട്.സുബോധമില്ലായ്മയാണ് ഇതിന് കാരണം.നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ചെറുപ്പക്കാരായ എല്ലാ നടന്മാരുമല്ല പുതിയ തലമുറയിലെ ചെറുപ്പക്കാരായ ചില നടന്മാര്‍ മാത്രമാണ് ലഹരിമരുന്നുപയോഗിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.ഇത് പരിശോധിക്കണം. അതിന് നിര്‍മാതാക്കളുടെ പുര്‍ണ സഹകരണം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. 

Tags:    

Similar News