ബിജെപിക്ക് ഏറ്റവും കൂടുതല്‍ പണം എത്തിയത് ടാറ്റയില്‍ നിന്ന് -കോര്‍പ്പറേറ്റുകള്‍ നല്‍കിയത് 472 കോടി

ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതില്‍ 356 കോടിയും ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.

Update: 2019-11-13 11:57 GMT

ന്യൂഡല്‍ഹി: 2018-19 ല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ടാറ്റ ഗ്രൂപ്പ്. ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ 75 ശതമാനവും ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ (പിഇടി) നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതില്‍ 356 കോടിയും ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.

നാല് ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 99 കോടി രൂപയും ലഭിച്ചു, അതില്‍ 55.6 കോടി രൂപ അല്ലെങ്കില്‍ ആകെ ലഭിച്ചതിന്റെ 56 ശതമാനം പിഇടിയാണ് നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഏറ്റവും പുതിയ വാര്‍ഷിക സംഭാവന റിപ്പോര്‍ട്ടുകള്‍ പ്രകാരമുളള കണക്കുകളാണിത്.

വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി 2018-19 ല്‍ ബിജെപിക്ക് ലഭിച്ച സംഭാവന 741.98 കോടി രൂപയാണ്. 2017-18 ല്‍ ലഭിച്ച 437.69 കോടിയില്‍ നിന്ന് 69.5 ശതമാനം വര്‍ധന.

Tags:    

Similar News