ഇന്ന് 193 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം - സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ദ്ധിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജി മുഹമ്മദ്(85), എറണാകുളം മെഡിക്കല്‍ കോളജില്‍ യൂസഫ് സൈഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.

Update: 2020-07-06 12:40 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 167 പേര്‍ രോഗമുക്തി നേടി. 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. രണ്ട് പേര്‍ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജി മുഹമ്മദ്(85), എറണാകുളം മെഡിക്കല്‍ കോളജില്‍ യൂസഫ് സൈഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. മുഹമ്മദ് സൗദിയില്‍ നിന്ന് വന്നതാണ്. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. യൂസഫ് വിവിധ രോഗങ്ങള്‍ നേരിടുന്നയാളാണ്. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പറായിരുന്നു. ഇരുവരുടേയും മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പോസിറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

മലപ്പുറം-35

പത്തനംതിട്ട-26

എറണാകുളം-25

ആലപ്പുഴ-15

കോഴിക്കോട്-15

തൃശൂര്‍-14

കൊല്ലം-11

കണ്ണൂര്‍-11

പാലക്കാട്-8

വയനാട് -8

തിരുവനന്തപുരം-7

ഇടുക്കി-6

കോട്ടയം-6

കാസര്‍കോഡ്-6. 

രോഗമുക്തി നേടിയവരുടെ കണക്കുകൾ

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.

ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്.

183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകൾ പരിശോധിച്ചു.

Tags:    

Similar News