രാജ്യത്ത് 28,591 കൊവിഡ് കേസുകള്‍; മരണം 338

Update: 2021-09-12 06:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആയി. നിലവില്‍ 3,84,921 പേര്‍ കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ കഴിഞ്ഞ ദിവസം 20,487 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 338 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 4,42,655 ആയി.

34,848 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,24,09,345 ആയി. 97.51 ശതമാനം ആണ് രാജ്യത്ത് കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 1.87 ആണ്. വാരാന്ത്യ ടിപിആര്‍ നിരക്ക് 2.17 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 54 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 73.82 ഡോസ് വാക്‌സിന്‍ നല്‍കി.

Tags:    

Similar News