രാജ്യത്ത് 26,041 ഒന്ന് പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 2.24

Update: 2021-09-27 05:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.24 ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി.

കഴിഞ്ഞ 28 ദിവസത്തിനിടെ ടിപിആര്‍ നിരക്ക് മൂന്ന് ശതമാനം കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. 1.94 ശതമാനം വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക്. ഇത് 94 ദിവസത്തിനിടെ മൂന്ന് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 56.44 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 86.01 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News