രാജ്യത്ത് 27,254 കൊവിഡ് കേസുകള്‍; ഇരുപതിനായിരവും കേരളത്തില്‍

Update: 2021-09-13 06:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,23,64,175 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസം 20,240 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,74,269 പേരാണ് കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്. വാരാന്ത്യ ടിപിആര്‍ നിരക്ക് 2.11 ശതമാനവും 24 മണിക്കൂറിനിടേയുള്ള ടിപിആര്‍ നിരക്ക് 2.26 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് കഴിഞ്ഞ 80 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

24 മണിക്കൂറിനിടെ 37,687 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,24,47,032 ആയി.

കഴിഞ്ഞ ദിവസം 219 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണ നിരക്ക് 4,42,874 ആയി. 24 മണിക്കൂറിനിടെ 53,38,945 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 54,30,14,076 ആയി. ഇതുവരെ 74,38,37,643 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Tags:    

Similar News