രാജ്യത്ത് 33,376 കൊവിഡ് കേസുകള്‍; മരണം 308

Update: 2021-09-11 06:18 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33,376 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 25,010 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,08,330 ആയി. നിലവില്‍ 3,91,516 പേരാണ് കൊവിഡ് പോസിറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 308 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,42,317 ആയി ഉയര്‍ന്നു. 32,198 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ കൊവിഡ് കൊവിഡ് മുക്തരായവരുടെ എണ്ണം 3,23,74,497 ആയി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ ടിപിആര്‍ നിരക്ക് 2.10 ശതമാനമാണ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,92,135 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 54 കോടി കടന്നു. ഇതുവരെ 73.05 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Tags:    

Similar News