സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

Update: 2020-07-21 06:59 GMT

ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ നാരായണന്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. 

Tags:    

Similar News