കൊവിഡ്-19: കേരളത്തില്‍ ആദ്യ മരണം; കൊച്ചിയില്‍ ചികില്‍സയിലായിരുന്ന 69 വയസുകാരന്‍ മരിച്ചു
എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി സേട്ട് യാക്കൂബ് ഹുസൈന്‍(69) ആണ് ഇന്ന് മരിച്ചത്.കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.ഈ മാസം 21 നാണ് ഇദ്ദേഹം ദുബായില്‍ നിന്നെത്തിയത്.തുടര്‍ന്ന് കടുത്ത ന്യൂമോണിയയുടെ ലക്ഷണങ്ങളുമായി 22 ന് എറണാകുളത്തെ കൊവിഡ്-19 ചികില്‍സാ കേന്ദ്രമായ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ചികില്‍സയിലായിരുന്ന ഇദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു
കൊച്ചി: കൊവിഡ്-19 ബാധിച്ച് കേരളത്തില്‍ ആദ്യ മരണം; കൊച്ചിയില്‍ ചികില്‍സയിലായിരുന്ന 69 വയസുകാരന്‍ മരിച്ചു.എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി സേട്ട് യാക്കൂബ് ഹുസൈന്‍(69)ആണ് ഇന്ന് മരിച്ചത്.കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.ഈ മാസം 21 നാണ് ഇദ്ദേഹം ദുബായില്‍ നിന്നെത്തിയത്.തുടര്‍ന്ന് കടുത്ത ന്യൂമോണിയയുടെ ലക്ഷണങ്ങളുമായി 22 ന് എറണാകുളത്തെ കൊവിഡ്-19 ചികില്‍സാ കേന്ദ്രമായ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ചികില്‍സയിലായിരുന്ന സേട്ട് യാക്കൂബ് ഹുസൈന്‍ ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെങ്കിലും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.മരിച്ച സേട്ട് യാക്കൂബ് ഹുസൈന്റെ ഭാര്യ നിരീക്ഷണത്തില്‍ കഴിയുകയാണ്.ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ 10 കുടുംബങ്ങളും നിരീക്ഷണത്തിലാണ്. ഇതുകൂടാതെ ഫ്‌ളാറ്റ് നേരത്തെ തന്നെ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.സേട്ട് യാക്കൂബ് ഹുസൈന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട 36 പേരും നിരീക്ഷണത്തിലാണ്