ശിവകുമാറിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ബന്ദ്

മൈസൂരു-ബംഗളൂരു റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മൈസൂരു-ബെംഗളൂരു ദേശീയപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തു. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു.

Update: 2019-09-04 05:46 GMT

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം.ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

മൈസൂരു-ബംഗളൂരു റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മൈസൂരു-ബെംഗളൂരു ദേശീയപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തു. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു. കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. കര്‍ണാടകയിലെ രാമനഗരയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമനഗര ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ചെന്നപട്ടണ,കനകപുരയിലെ പ്രധാന റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. പത്തിലേറെ ബസ്സുകള്‍ എറിഞ്ഞു തകര്‍ത്തു. ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി റോഡുകള്‍ തടഞ്ഞു. പ്രതിഷേധം കനത്തതോടെ ഇന്ന് സംസ്ഥാനത്ത് വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.


Tags: