ചൈനയില്‍ കല്‍ക്കരി ഖനി അപകടം: 21 മരണം

സംഭവസമയം മേഖലയില്‍ 87 പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.

Update: 2019-01-13 05:40 GMT

ബെയിജിങ്: വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടം. 21 പേര്‍ മരിച്ചു. ഖനിയില്‍ കുടുങ്ങിയ രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ചൈനയിലെ ഷാന്‍ക്‌സിയിലെ ഖനിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. സംഭവസമയം മേഖലയില്‍ 87 പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. ശക്തമായ മര്‍ദ്ദം കാരണംപാറ പൊട്ടിത്തെറിച്ച് തൊഴിലാളികള്‍ ഉള്ളില്‍ അകപ്പെട്ടതാണ് അപകടത്തിനു കാരണം. ചൈനയില്‍ സ്വകാര്യ മേഖലയിലെ ഖനികളില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഡിസംബറില്‍ തെക്കന്‍ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ ഏഴുപേര്‍ മരണപ്പെടുകയും മൂന്നപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ ഷാങ്‌ടോങ് മേഖലയില്‍ ഉണ്ടായ അപകടത്തില്‍ 21 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം കല്‍ക്കരി ഖനിയില്‍പെട്ട് 75 പേര്‍ മരണപ്പെട്ടിരുന്നു. അതേസമയം, ഓരോ വര്‍ഷവും 28.7 % അപകടങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് ചൈനയിലെ നാഷനല്‍ കോയല്‍മൈന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പറയുന്നത്.




Tags:    

Similar News