കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റു

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കുറ്റിയാടി പറമ്പത്ത് അബ്ദുല്ല മുസ്‌ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്.

Update: 2019-01-01 08:01 GMT

കോഴിക്കോട്: കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിണ്ടായ സ്‌ഫോടനത്തില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ മുറിച്ചുമാറ്റി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കുറ്റിയാടി പറമ്പത്ത് അബ്ദുല്ല മുസ്‌ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സാലിമിന്റെ കൈപ്പത്തികളാണ് മുറിച്ചുമാറ്റേണ്ടിവന്നത്. ഇയാളുടെ കാലും ഒടിഞ്ഞിട്ടുണ്ട്.

ലീഗ് പ്രവര്‍ത്തകന്‍ മുനീര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും ഇത് മറച്ചുവയ്ക്കാന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ജനവാസ കേന്ദ്രമായ പ്രദേശത്തുനിന്ന് ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദംകേട്ടതായി നാട്ടുകാര്‍ പറയുന്നു.

എന്നാല്‍, സംഭവസമയത്ത് വിവരം ആരും പോലിസില്‍ അറിയിച്ചിരുന്നില്ല. ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിക്കല്‍ നടക്കുന്നതിനാല്‍ പോലിസും ഇക്കാര്യം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്നു രാവിലെ 10 മണിയോടെയാണ് പോലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസ് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍, പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും തെളിവുകള്‍ നശിപ്പിക്കുന്നതിന് സ്‌ഫോടനം നടന്ന സ്ഥലം ഇവര്‍ വൃത്തിയാക്കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കുറ്റിയാടി പോലിസ് അറിയിച്ചു.


Tags:    

Similar News