ബിജെപി കുഴല്‍പ്പണക്കവര്‍ച്ച കേസ്: നിഗൂഢതകള്‍ പുറത്തു വരണമെന്ന് ഹൈക്കോടതി

കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്.സംഭവത്തില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു

Update: 2021-07-16 06:19 GMT

കൊച്ചി: കൊടകരയിലെ ബിജെപിയുടെ കുഴല്‍പ്പണകവര്‍ച്ച കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.സംഭവത്തില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പണത്തിന്റെ ഉറവിടവും ഉദ്ദേശവും വ്യക്തമല്ല. ഇത് കണ്ടെത്തേണ്ടതുണ്ട്.കവര്‍ച്ച ആസൂത്രണം ചെയ്തതാണ്.കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

മുഹമ്മദ് അലി,അരീഷ്,മാര്‍ട്ടിന്‍,ലബീബ്,ബാബു,അബ്ദുല്‍ ഷാഹിദ്,ഷുക്കൂര്‍,റഹിം,റൗഫ്,എഡ്വിന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത്.25 ലക്ഷം രൂപ കൊള്ളയടിച്ചെന്നാണ് പരാതി.എന്നാല്‍ മൂന്നരക്കോടി രൂപ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും മുഴുവന്‍ തുകയും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നുവത്രെ.

Tags: