അസമിലെ ദേശിയ പൗരത്വ പട്ടിക അന്തിമരൂപം ആഗസ്ത് 31 ന് പ്രസിദ്ധീകരിക്കണം: സുപ്രിം കോടതി

പൗരത്വ പട്ടികയിൽ ഉൾപെടുത്തിയവരെയും, ഒഴിവാക്കിയവരെയും സംബന്ധിച്ച രേഖകളുടെ ഹാർഡ് കോപ്പി മാത്രമേ ജില്ലാ ഓഫീസുകളിൽ സൂക്ഷിക്കാവു എന്നും കോടതി നിര്‍ദേശിച്ചു.

Update: 2019-08-13 07:29 GMT

ന്യുഡൽഹി: അസമിലെ ദേശിയ പൗരത്വ പട്ടികയുടെ അന്തിമരൂപം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി ഉത്തരവ്. നിലവിലെ പട്ടികയിന്മേലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഓണ്‍ലൈനായി മാത്രമേ പ്രസിദ്ധീകരിക്കാനാവു. ആധാർ വിവരങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ, അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ലഭിക്കണമെന്ന് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.


പൗരത്വ പട്ടിക ആധാർ ഡാറ്റ പോലെ സുരക്ഷിതം ആയി സൂക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൗരത്വ പട്ടികയിൽ ഉൾപെടുത്തിയവരെയും, ഒഴിവാക്കിയവരെയും സംബന്ധിച്ച രേഖകളുടെ ഹാർഡ് കോപ്പി മാത്രമേ ജില്ലാ ഓഫീസുകളിൽ സൂക്ഷിക്കാവു എന്നും കോടതി നിര്‍ദേശിച്ചു. 


നിലവിലെ പൗരത്വ പട്ടിക മുഴുവനായി പുനപരിശോധിക്കില്ല. ഒരിക്കൽ പൂർത്തിയാക്കിയ നടപടികൾ വീണ്ടും ആവർത്തിക്കില്ല എന്നാണ് ഇതിനു കാരണമായി കോടതി പറഞ്ഞത്. 2004 ഡിസംബർ മൂന്നിന് ശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അവരെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും സുപ്രിം കോടതി അറിയിച്ചു.  

Tags:    

Similar News