736 സംഘപരിവാര്‍ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം

രാജ്യത്ത് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ആര്‍എസ്എസ്സിന് കീഴിലുള്ള സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം എത്തുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി.

Update: 2021-05-17 06:01 GMT

ന്യൂഡല്‍ഹി: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകള്‍ക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സംഘടകളില്‍ സംഘപരിവാര്‍ സംഘടനകളും. 736 സംഘപരിവാര്‍ സംഘടനകളാണ് പട്ടികയില്‍ ഇടം നേടിയതെന്ന്  'ദി കാരവന്‍'  ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ ആദ്യം മുതല്‍ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 94,662 സംഘടനകള്‍ക്കൊപ്പമാണ് ആര്‍എസ്എസ്സിന് കീഴിലുള്ള രാഷ്ട്രീയ സേവാ ഭാരതിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ, സര്‍ക്കാര്‍ ധനസഹായത്തിനും റേഷന്‍ സബ് സിഡിക്കും സംഘപരിവാര്‍ സംഘടനകള്‍ അര്‍ഹരാകും.

രാജ്യത്ത് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ആര്‍എസ്എസ്സിന് കീഴിലുള്ള സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം എത്തുന്നതില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി. വര്‍ഗീയ ധ്രുവീകരണവും ഹിന്ദു രാഷ്ട്രയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും അംഗീകാരവും ലഭിക്കുന്നത് അവര്‍ക്ക് സാമൂഹിക അംഗീകാരം ലഭിക്കാന്‍ ഇടയാക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Tags:    

Similar News