ജനത കര്‍ഫ്യൂ: 3,700 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല
ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞായറാഴ്ച്ച 3700 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം. ജനത കര്‍ഫ്യൂഫിനോട് അനുബന്ധിച്ച് കൊച്ചി മെട്രോയും ഞായറാഴ്ച്ച സര്‍വീസ് നടത്തില്ല. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ജനത കര്‍ഫ്യൂവിന്റെ ഭാഗമാവും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു.