ബംഗളൂരു എയ്‌റോ ഷോയുടെ പാര്‍ക്കിങ് ഏരിയില്‍ തീപിടുത്തം; 300ഓളം കാറുകള്‍ അഗ്‌നിക്കിരയായി; തീപടര്‍ന്നത് സിഗററ്റ് കുറ്റിയില്‍നിന്ന്

യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെ മറുവശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Update: 2019-02-23 10:06 GMT

ബംഗളുരുവിലെ എയ്‌റോ ഷോ പ്രദര്‍ശന വേദിക്ക് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ വന്‍ അഗ്‌നിബാധ. 300ഓളം കാറുകള്‍ കത്തിനശിച്ചതായി അഗ്‌നിശമന വൃത്തങ്ങള്‍ അറിയിച്ചു.യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെ മറുവശത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേനയുടെ ഡിജിപി, എം എന്‍ റെഡ്ഢി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു. അന്തരീക്ഷം കറുത്ത പുകകൊണ്ട് മൂടിയിരിക്കുകയാണ്.10 അഗ്‌നിശമന സേനാ യൂനിറ്റുകളാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. എയ്‌റോ ഷോ ഇതോടെ നിര്‍ത്തിവച്ചു. ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അവധിദിവസമായതിനാല്‍ എയറോ ഷോ കാണാന്‍ പതിവിലേറെ തിരക്കുണ്ടായിരുന്നു. ആരോ അലക്ഷ്യമായി ഉപേക്ഷിച്ച സിഗററ്റ് കുറ്റിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News