രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണ ബില്ല് നിയമമായി

നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസായിരുന്നു. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബില്ല് നിയമമായി മാറി.

Update: 2019-01-12 15:39 GMT

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. മുന്നാക്ക സമുദായക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍വീസിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസായിരുന്നു. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബില്ല് നിയമമായി മാറി. എന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുക.

ലോക്‌സഭയയില്‍ മൂന്നിനെതിരേ 323 വോട്ടുകള്‍ക്കും രാജ്യസഭയില്‍ ഏഴിനെതിരേ 165 വോട്ടുകള്‍ക്കുമാണ് ബില്ല് പാസാക്കിയത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.  

Tags:    

Similar News