ജീപ്പില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു


അടിമാലി: തെയില കൊളുന്തുമായി പോകുകയായിരുന്ന ജീപ്പില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിവാസല്‍ ആറ്റുകാട് സ്വദേശി എം മുരുകേശന്‍ (51) മരിച്ചു.ചിത്തിരപുരം പവ്വര്‍ ഹൗസിസ് സമീപം കഴിഞ്ഞ 8 നാണ് അപകടം .തെയില കയറ്റിയ ജീപ്പിനു പുറകില്‍ ചവിട്ടുപടിയില്‍ നിന്നിരുന്ന ഇദ്ദേഹം കാല്‍ വാഴുതി വീഴുകയായിരുന്നു.തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെയാണ് ഇന്നലെ രാവിലെ മരണം .മൃതദേഹം ആറ്റുകാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ ജനഗു മക്കള്‍ തങ്ക, വിവേക്, മരുമകന്‍ പുങ്കൊടി.

RELATED STORIES

Share it
Top