ബിജെപിക്ക് മേഘാലയയില്‍ പ്രതിസന്ധി: സാങ്മയെ അംഗീകരിക്കാതെ സഖ്യകക്ഷി

ഷില്ലോങ്: മേഘാലയയില്‍ അഞ്ച് കക്ഷികളുടെ സഖ്യവുമായി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങിയ ബിജെപിക്ക് പ്രതിസന്ധിയായി സഖ്യകക്ഷി.ഇന്നു മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചതാണ് പ്രശ്‌നത്തിന് കാരണം.മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാങ്മയുടെ മകനും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവുമായ സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് എച്ച്എസ്പിഡിപിയുടെ തീരുമാനം. സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു.  പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

RELATED STORIES

Share it
Top