20 കിലോ കഞ്ചാവ് പിടികൂടി; സംഘം ഓടിരക്ഷപ്പെട്ടു
BY kasim kzm5 March 2018 3:55 AM GMT
kasim kzm5 March 2018 3:55 AM GMT
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് 20.200 കിലോ കഞ്ചാവ് പാലക്കാട് റൈഞ്ച് എക്സൈസ് പിടികൂടി. ഇന്നലെ വൈകീട്ട് രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഞ്ചിക്കോട് സ്റ്റേഷന് സമീപം 110 കെവി ടവറിനടുത്ത് കഞ്ചാവ് പിടികൂടിയത്. എന്നാല്‍, കഞ്ചാവ് കടത്ത് സംഘം ഓടിരക്ഷപ്പെട്ടതായി എക്സൈസ് സംഘം അറിയിച്ചു.
നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ട്രാവല്‍ ബാഗുകളിലാക്കി ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ട് വരുന്നത്. കഞ്ചിക്കോട് സ്റ്റോപ്പില്ലാത്തതിനാല്‍ കഞ്ചാവ് കൊണ്ടുവരുന്നവര്‍ പുറത്ത് കാത്തിരിക്കുന്ന സംഘത്തിന് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
ചെറിയ പാക്കറ്റുകളിലാക്കി കഞ്ചിക്കോട് പരിസരത്തെ കോളജുകളിലും സ്കൂളുകളിലും വിതരണം ചെയ്യുകയാണെന്ന് എക്സൈസ് പറഞ്ഞു. പാലക്കാട് റൈഞ്ച് ഇന്‍സ്പെക്ടര്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT