തുറക്കട്ടെ നീര്‍ച്ചാലുകള്‍, ഒഴുകട്ടെ നീരുറവകള്‍

![]() | ||||
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യര്‍ തന്നെ നിര്‍മിച്ചതോ പുഴകളുടെ സ്വാഭാവിക ഒഴുക്കും ഗതിമാറ്റവുമെല്ലാം മൂലം രൂപമെടുത്തതോ ആണ് കേരളത്തിലെ പല കൈത്തോടുകളും നീര്‍ച്ചാലുകളും. മഴക്കാലത്ത് എല്ലാവരും വെള്ളത്തെ പഴിക്കുന്നു. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുവളര്‍ന്ന്് ചിക്കന്‍ഗുനിയയും ഡെങ്കിയും തക്കാളിപ്പനിയുമൊക്കെയുണ്ടാക്കുന്ന ഈ അവസ്ഥ കേരളത്തിലെത്തിയിട്ട്അധികകാലമായിട്ടില്ല. ![]() | വരാനിരിക്കുന്നത് വന്‍ വരള്‍ച്ചയാണെന്ന മട്ടിലുള്ള പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും അതിജീവിച്ച് സാമാന്യം ഭേദപ്പെട്ടൊരു മഴക്കാലം തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കിട്ടുന്ന മഴവെള്ളം കഴിയുന്നത്ര മണ്ണിലേക്കിറക്കാനുള്ള മഴക്കുഴികള്‍ തയ്യാറാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുരപ്പുറത്തെ മഴത്തുള്ളികള്‍ എങ്ങിനെ സംഭരിച്ച് സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമെല്ലാം വിവിധ മാധ്യമങ്ങള്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മഴയായി പെയ്യുന്ന ഓരോ തുള്ളിയും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് പലരും മഴക്കുഴി നിര്‍മാണവും ജലസംഭരണപ്രവര്‍ത്തനങ്ങളുമെല്ലാം തങ്ങളാല്‍ കഴിയും വിധം നടപ്പാക്കുമുന്നുമുണ്ട്്. എന്നാല്‍ മഴക്കുഴി നിര്‍മിച്ച് മണ്ണിലേക്കിറക്കുവാനും കിണര്‍വെള്ളം റീചാര്‍ജ് ചെയ്യുവാനുമൊക്കെ ഉല്‍സാഹം കാണിക്കുന്ന മലയാളികള്‍ ഇതിനേക്കാളൊക്കെ പ്രാധാന്യം നല്‍കേണ്ട മറ്റൊരു കാര്യം മറക്കുകയാണ്്. തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവനം. ഓടകളല്ല നീര്‍ച്ചാലുകള്‍ എവിടെ മീനുകള്‍, തുമ്പികള്‍ ? ഇന്ന്് പല വെള്ളക്കെട്ടുകളിലും മഷിയിട്ടു നോക്കിയാലും ഒരു മീന്‍കുഞ്ഞിനെപ്പോലും കണ്ടെത്താനാവില്ല എന്നായി സ്ഥിതി. എവിടെപ്പോയി ഈ മീനുകള്‍ എന്നാകും ചോദ്യം. ഇവയ്‌ക്കെല്ലാം വംശനാശം സംഭവിച്ചതല്ല. വികസനത്തെ അതിജീവിച്ച്് അവയെല്ലാം ഈ ഭൂമുഖത്തുതന്നെയുണ്ട്്. എന്നാല്‍ അവയുടെ സഞ്ചാരപഥങ്ങള്‍ - കൈത്തോടുകളും നീര്‍ച്ചാലുകളും ഇല്ലാതായിരിക്കുന്നു. ഒരു ചെറു പഴുതുപോലും ബാക്കിയാകാതെ പറമ്പുകളില്‍ മതില്‍കെട്ടി നാം അവയുടെ വഴികളടച്ചിരിക്കുന്നു. നീര്‍ത്തട്ടിലുറങ്ങുന്ന ജൈവസമ്പത്ത് നീര്‍ച്ചാലുകള്‍ തുറക്കാം |
RELATED STORIES
ഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്;വോട്ടെണ്ണല്‍ ...
17 May 2022 4:16 AM GMTയുക്രെയിനില്‍ നിന്ന് മടങ്ങിയ വിദ്യാഥികള്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 3:29 AM GMT'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMT