11 മലയാളികളുമായി പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്
BY vishnu vis19 July 2018 9:32 AM GMT
X
vishnu vis19 July 2018 9:32 AM GMT
കൊച്ചി: ഈ മാസം 24 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കുള്ള 31 അംഗ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 11 മലയാളി താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ പുതുതായി എത്തിയ ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്റ്റൊജാനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്ലാനിക് എന്നിവര്‍ക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തിയ കിസിറ്റോ, ലാകിച് പെസിച്, പെകൂസണ്‍ എന്നിവരാണ് വിദേശ താരങ്ങള്‍. സന്ദേശ് ജിങ്കന്‍, ഹോളിചരണ്‍ നര്‍സാരി തുടങ്ങിയവരും ടീമിലുണ്ട്. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്. ഐഎസ്എല്‍ പരിചയ സമ്പന്നരായ സി കെ വിനീത്, അനസ് എടത്തൊടിക, എം പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ക്കൊപ്പം, അഫ്ദാല്‍, എം എസ് ജിതിന്‍, എം എസ് സുജിത് , ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. നിലവില്‍ അഹമ്മദാബാദില്‍ പരിശീലനത്തിലാണ് ടീം.
Next Story
RELATED STORIES
ഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT