World

ഹംഗറിയില്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്നത് കുറ്റകൃത്യമാക്കും

ബുഡാപെസ്റ്റ്: അഭയാര്‍ഥികളെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും കുറ്റകൃത്യമാക്കാനൊരുങ്ങി ഹംഗറി. സര്‍ക്കാരേതര ഏജന്‍സികളെ ലക്ഷ്യമാക്കിയുള്ള ബില്ല് ബുധനാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടാനാണ് നീക്കം. ബില്ല് പ്രകാരം അഭയാര്‍ഥികളെ സഹായിക്കുന്നവര്‍ക്ക് തടവുശിക്ഷ ലഭിക്കും. അഭയാര്‍ഥി പ്രവാഹത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വിക്ടര്‍ ഒബ്രാനിന്റെ പ്രധാന വാഗ്ദാനം. ബില്ല് പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കുമെന്നു വിദേശകാര്യമന്ത്രി പീറ്റര്‍ സിജ്ജാര്‍തോ അറിയിച്ചു. അഭയാര്‍ഥികളെ സഹായിക്കുന്നവരില്‍ നിന്ന് 25 ശതമാനം പിഴ ഈടാക്കാനും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. അഭയാര്‍ഥികളുടെയും സഹായിക്കുന്നവരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂനിയനും യുഎന്നും രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it