സൗദിയുമായുള്ള ബോംബ് ഇടപാടില്‍ നിന്നു സ്പെയിന് പിന്മാറി
BY kasim kzm5 Sep 2018 1:33 AM GMT
kasim kzm5 Sep 2018 1:33 AM GMT
മാഡ്രിഡ്: സൗദി അറേബ്യക്ക് ലേസര്‍ നിയന്ത്രിത ബോംബുകള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറിയതായി സ്പെയിന് അറിയിച്ചു. 400 ബോംബുകളാണ് സൗദിക്കു വില്ക്കാന് തീരുമാനിച്ചിരുന്നത്. ബോംബുകള്‍ യമനിലെ വിമതര്‍ക്കു നേരെ പ്രയോഗിക്കുമെന്ന ഭയത്താലാണ് ഇടപാടില്‍ നിന്നു പിന്മാറിയതെന്നു സ്പെയിന് സര്‍ക്കാര്‍ അറിയിച്ചു. സ്പെയിനിലെ മുന്‍ സര്‍ക്കാര്‍ 2015ലാണ് സൗദിക്ക് ലേസര്‍ നിയന്ത്രിത ബോംബുകള്‍ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടത്. 106 കോടി ഡോളറിന്റേതായിരുന്നു ഇടപാട്. പുതുതായി വന്ന ഇടത് അനുകൂല സര്‍ക്കാര്‍ ഇടപാടില്‍ നിന്നു പിന്മാറാനും പണം തിരിച്ചുകൊടുക്കാനും തീരുമാനിക്കുകയായിരുന്നു. യമനില്‍ സഖ്യസേന വ്യോമാക്രമണം നടത്തുന്നതിനെതിരേ സ്പെയിനില്‍ പ്രതിഷേധം ഉയരാറുണ്ട്.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT