സംവരണം: എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്
BY kasim kzm19 Dec 2017 3:32 AM GMT
kasim kzm19 Dec 2017 3:32 AM GMT
കോട്ടയം: മുന്നാക്ക ജാതി സംവരണം ഏര്‍പ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തും. മുന്നാക്ക സംവരണം ഭരഘടനാവിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, മുന്നാക്ക ജാതിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ഇന്ന് രാവിലെ 10ന് നടക്കുന്ന കലക്ടറേറ്റ് ധര്‍ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിക്കും. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി ഐ ബോസ്, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് അജിത് കല്ലറ, എംഎസ്എസ് ജില്ലാ പ്രസിഡന്റ് എന്‍ ഹബീബ്, മെക്ക ജില്ലാ പ്രസിഡന്റ് പി പി എം നൗഷാദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, കേരള ദലിത് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ബേബി മണ്ണില്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി സി എച്ച് ഹസീബ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ എന്നിവര്‍ സംസാരിക്കും.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT