വൃദ്ധയുടെ വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം
BY kasim kzm3 Jan 2018 4:29 AM GMT
kasim kzm3 Jan 2018 4:29 AM GMT
അഞ്ചല്‍: 85 വയസ്സുള്ള വൃദ്ധ മാത്രം താമസിക്കുന്ന വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പുരയിടത്തില്‍ നിന്ന വാഴകള്‍ എല്ലാം വെട്ടി നശിപ്പിക്കുകയും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിക്കുകയും ചെയ്തു. അഞ്ചല്‍ പനച്ചവിള സരോജിനിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സരോജിനിയമ്മ ഒറ്റക്കാണ് താമസിക്കുന്നത്. സരോജിനിയമ്മയുടെ മക്കള്‍ ജോലി സ്ഥലത്താണ്. സരോജിനിയമ്മ കഴിഞ്ഞ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് വീടിന് ചുറ്റും ഉണ്ടായിരുന്ന വാഴകൃഷി എല്ലാം വെട്ടി നശിപ്പിച്ച നിലയിലും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിച്ച നിലയിലും കണ്ടത്. കാറിന്റെ ടയറുകള്‍ എല്ലാം നശിപ്പിച്ച നിലയിലായിരുന്നു.സരോജിനിയമ്മ അഞ്ചല്‍ പോലിസില്‍ പരാതി നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT