kozhikode local

വടകര മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം

വടകര: ഫാഷിസ്റ്റ് ഭീകരതയെ  പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചാണെന്ന പുതിയ ജനപക്ഷ തിരിച്ചറിവില്‍  വടക്കന്‍ മേഖല ഇന്നലെ ഏറെക്കുറെ നിശ്ചലമായി. മനസാക്ഷിയെ നടുക്കിയ കഠ്‌വ കൂട്ടമാനഭംഗക്കൊലക്കെതിരേ  നേതൃപരമായ ആഹ്വാനങ്ങളില്ലാതെ നടന്ന ഹര്‍ത്താലിന് അപ്രതീക്ഷിത സ്വീകാര്യതയാണ്  പലയിടത്തും ലഭിച്ചത്.
ആര്‍എസ്എസിനെയും ഹിന്ദുത്വ ഭീകരതയെയും കീഴ്‌പ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യം വീണ്ടെടുക്കുന്നതുവരെ പോരാടുമെന്ന് പ്രഖ്യാപിച്ചാണ് യുവാക്കള്‍  തെരുവില്‍ നിലയുറപ്പിച്ചത്. ഹിന്ദുത്വം രാജ്യത്തിനു മാത്രമല്ല മാനവികതയുടേയും ശത്രുവാണെന്ന സന്ദേശമാണ് ഹര്‍ത്താലില്‍ ഉയര്‍ന്നത്. വടകരയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. പ്രധാന വാണിജ്യ കേന്ദ്രമായ പഴയ ബസ് സ്റ്റാന്റ് പരിസരത്തും കൊപ്ര വ്യാപാര കേന്ദ്രങ്ങളിലും കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. എന്നാല്‍, പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മിക്ക കടകളും തുറന്നു. നാദാപുരം മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രധാന ടൗണുകളായ കല്ലാച്ചിയിലും കക്കട്ടിലിലും കടകള്‍ അടഞ്ഞു കിടന്നു. അതേസമയം, കുറ്റിയാടിയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. വാഹന ഗതാഗതത്തിന് മേഖലയില്‍ തടസ്സം നേരിട്ടില്ല. ഹര്‍ത്താല്‍ പരിഗണിച്ച് ഒഞ്ചിയം,നാദാപുരം പ്രദേശങ്ങളില്‍ പോലിസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it